
ചോറ്റാനിക്കര: കണിച്ചിറ മഹാലക്ഷ്മി എൻ.എസ്.എസ് കരയോഗം 5859-ാം നമ്പർ കരയോഗത്തിന്റെ പ്രഥമ വാർഷികവും 5116-ാം നമ്പർ വനിതാസമാജത്തിന്റെ ഉദ്ഘാടനവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് രമേശൻ നായർ, സെക്രട്ടറി എം.കെ. മോഹൻകുമാർ, എം.വി മദനമോഹനൻ, താലൂക്ക് യൂണിയൻ വനിതാ മെമ്പർ കെ.ഉഷ എന്നിവർ സംസാരിച്ചു. കണിച്ചിറ മഹാലക്ഷ്മി കരയോഗം പ്രസിഡന്റ് ചന്ദ്രൻമേനോൻ, ഡി അനിൽകുമാർ, ഉത്തമൻ കെ.സി, അരവിന്ദാക്ഷൻ തുടങ്ങിയവർ നേതൃത്വം നൽകി.