r-chandraseharan
കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ കണ്ടിജൻസി എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) 39-ാം സംസ്ഥാന സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കോൺഗ്രസിനോട് ചേർന്ന് നിൽക്കുന്ന തൊഴിലാളികൾ മനസുവച്ചാൽ കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ തിരിച്ചുവരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ കണ്ടിൻജൻസി എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) 39-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ടിൻജൻസി ജീവനക്കാർ ഒരു ദിവസം പണിമുടക്കിയാൽ ഏത് സർക്കാരും പടിക്കൽ വന്ന് ആവശ്യങ്ങൾ അംഗീകരിക്കും. ഐ.എൻ.ടി.യു.സിയുടെ പിന്തുണയുണ്ടാകും. ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ലത്തീഫ് പുഴിത്തറ, പി.എൻ. രമേശൻ, ഡി. രാജ്കുമാർ, തുടങ്ങിയവർ സംസാരിച്ചു.


ഇടതുപക്ഷ വിരുദ്ധം:

വി.ഡി. സതീശൻ

കോമൺ സർവീസ് രൂപീകരിച്ചപ്പോൾ കണ്ടിൻജൻസി ജീവനക്കാരെ ഒഴിവാക്കിയത് ഇടതുപക്ഷ വിരുദ്ധമാണെന്ന് പൊതുസമ്മേളനം ഉൽഘാടനം ചെയ്‌ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അവരെ പൊതുസർവീസിൽ ഉൾപ്പെടുത്തും. സംസ്ഥാന പ്രസിഡന്റ് എം. മുരളി അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച ജീവനക്കാർക്കും കണ്ടിൻജൻസി ജീവനക്കാരുടെ മക്കൾക്കുമുള്ള പുരസ്‌കാരം അഡ്വ. ജെബി മേത്തർ എം.പി വിതരണം ചെയ്തു.