
മൂവാറ്റുപുഴ: ഈ ഓണക്കാലം പേഴക്കാപ്പിള്ളിക്ക് നൽകിയത് ഒരു പൂങ്കാവനത്തെ. യുവകർഷകരായ ഫൈസൽ മുണ്ടങ്ങാമറ്റവും മുഹമ്മദാലി കുന്നപ്പിള്ളിയും മനസുവച്ചതോടെ ചെണ്ടുമല്ലി പൂക്കളുടെ വസന്തമാണ് ഇവിടെ തീർത്തത്. തമിഴ്നാട്ടിൽ കണ്ടുവരുന്ന വലിയ പൂപ്പാടം കണക്കെയാണ് ഇവർ പേഴാക്കാപ്പിള്ളിയിൽ പൂക്കൃഷിക്ക് തുടക്കമിട്ടത്. ഓണത്തിന് നല്ല വിളവ് ലഭിക്കും എന്ന പ്രതീക്ഷ മാത്രമല്ല, കാഴ്ചക്കാർക്ക് നല്ലൊരു ദൃശ്യവിരുന്നൊരുക്കുക എന്നത് കൂടിയാണ് പൂക്കൃഷിക്കിറങ്ങുമ്പോൾ ഇവരുടെ മനസിൽ ഉണ്ടായിരുന്നത്. തുറന്ന പ്രദേശമാണെങ്കിൽ പൂക്കൃഷിയുടെ ഭംഗി ഏവർക്കും ആസ്വദിക്കാൻ കഴിയും എന്ന ആലോചനയിലാണ് പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുമ്പിലെ ഒഴിഞ്ഞ പറമ്പ് ഇവർ തിരഞ്ഞെടുത്തത്. സ്കൂളിലെ വിദ്യാർത്ഥികൾക്കം അദ്ധ്യാപകർക്കും നല്ലൊരു കാഴ്ച സമ്മാനിക്കുന്നതിനൊപ്പം കൃഷിയോട് താത്പര്യമുണ്ടാക്കാൻ ഇത് നിമിത്തമാകുമെന്നും ഈ കർഷകർ കരുതുന്നു.
വർഷങ്ങളായി വിവിധയിനം പച്ചക്കറികൃഷികൾ വിജയകരമായി ചെയ്യുന്ന ഈ കർഷകർക്ക് ചെണ്ടുമല്ലി ചെടികൾക്ക് കേടുപാടുകൾ ഒന്നും വരാതെ സംരക്ഷിക്കാൻ സാധിച്ചു. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും വിവരമറിഞ്ഞ് നിരവധി ആളുകൾ വരികയും കൃഷിയിടം ആസ്വദിച്ചും ഫോട്ടോയും വീഡിയോയും സെൽഫിയും എടുത്താണ് മടങ്ങുന്നത്.
പൂക്കൃഷിയൊരുക്കിയത് അത്തപ്പൂക്കളത്തിന്റെ മാതൃകയിൽ പായിപ്ര കൃഷിഭവന്റെ സഹായവും കൃഷി വിജയിക്കാൻ കാരണമായി സ്ഥലമൊരുക്കി കുമ്മായ പൊടി വിതറി നിലം ഒരുക്കി ശേഷം കോഴിവളവും, എല്ലുപൊടി, കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ അടിവളമായി ചേർത്ത് വാരം മാടി ചെണ്ടുമല്ലി തൈകൾ നട്ടു. പിന്നീട് ജൈവവളങ്ങൾ ഉപയോഗിച്ചു