kadannappilly
അഖില കേരള മാരാർ ക്ഷേമ സഭ സംസ്ഥാന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സമൂഹത്തിന്റെ പൊതുവായ ഉന്നമനത്തിൽ പാരമ്പര്യ കലകൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഖില കേരള മാരാർ ക്ഷേമ സഭയുടെ 38 -ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സഭയുടെ കർമ്മശ്രേഷ്ഠ പുരസ്‌കാരം സംസ്ഥാന ജനറൽ സെക്രട്ടറി ആർ. വേലായുധ മാരാർക്ക് മന്ത്രി സമ്മാനിച്ചു. സഭ സംസ്ഥാന പ്രസിഡന്റ് എൻ.ഇ. ഭാസ്‌ക്കര മാരാർ അദ്ധ്യക്ഷനായി. മുൻ സംസ്ഥാന സെക്രട്ടറി എസ്. സദാശിവ മാരാർ മുഖ്യപ്രഭാഷണം നടത്തി. കാസർകോട് പി.വി. രാജേന്ദ്ര മാരാർക്ക് സഭയുടെ സോപാന രത്‌ന പുരസ്‌കാരം പെരുവനം കുട്ടൻ മാരാർ സമ്മാനിച്ചു.

കൂഴൂർ സുധാകര മാരാർ (തൃശൂർ), പുല്ലൂർ കുഞ്ഞിരാമ മാരാർ (കാസർകോട്), പൊയ്യ രവീന്ദ്ര മാരാർ (എറണാകുളം), പയ്യാവൂർ ഗോപാലൻ കുട്ടി മാരാർ (കണ്ണൂർ), തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ (കോഴിക്കേക്കോട്) എന്നിവർക്ക് സഭയുടെ പുരസ്‌കാരം സമ്മാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരുവനംകുട്ടൻ മാരാർ പഞ്ചവാദ്യ തമിലയിലെ പ്രമുഖ കലാകരാൻ ഊരമന അജിതൻ മാരാർക്ക് പുരസ്‌കാരം സമ്മാനിച്ചു. കെ.കെ. വിശ്വനാഥൻ, ഡോ. സാരംഗി സുരേഷ്, മാനാഞ്ചേരിൽ രാമകൃഷ്ണ മാരാർ, വി.പി.ജി. കുറുപ്പ് എന്നിവരെ പെരുവനം കുട്ടൻ മാരാർ അനുമോദിച്ചു.

മട്ടന്നൂരിന് സഭയുടെ പരമോന്നത പുരസ്‌ക്കാരമായ 'വാദിത്രരത്‌നം" സമ്മാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. വേലായുധ മാരാർ, പെരുവനം സതീശൻ മാരാർ, ടി.വി. നാരായണ മാരാർ, ബി. രാധാകൃഷണപ്പണിക്കർ, സി. ജയകൃഷ്ണ മാരാർ, ജീവൻ എസ്. മാരാർ തുടങ്ങിയവർ പങ്കെടുത്തു.