ആലുവ: മയക്കു മരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിൽ റൂറൽ ജില്ലയിൽ 183 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. 205 പേരെ അറസ്റ്റ് ചെയ്തു. 20നാണ് പരിശോധനകൾ ആരംഭിച്ചത്. എട്ട് കിലോ കഞ്ചാവ്, 112 ഗ്രാം ബ്രൗൺഷുഗർ, ഇരുപത്തിയൊന്ന് ഗ്രാം ഹെറോയിൻ എന്നിവ പിടികൂടി.
ആലുവയിൽ മൂന്ന് കിലോ, പുത്തൻകുരിശിൽ നിന്ന് രണ്ടരക്കിലോ, എടത്തലയിൽ ഒന്നരക്കിലോ വീതം കഞ്ചാവും വരാപ്പുഴയിൽ 110 ഗ്രാം ബ്രൗൺഷുഗറും എടത്തലയിൽ നിന്ന് 19 ഗ്രാം ബ്രൗൺഷുഗറും പിടികൂടി. മയക്കുമരുന്ന് കേസിലെ മുൻകുറ്റവാളികളടക്കം 312 പേരെ പരിശോധിച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ പരിശോധന നടക്കുന്നത്.