wayanad
വയനാടിനായി കേരള കാർട്ടൂൺ അക്കാഡമി കാരിക്കേച്ചർ ചലഞ്ച് വഴി സമാഹരിച്ച 2,02,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന് സംഘാടകർ കൈമാറുന്നു

കൊച്ചി: വയനാടിനായി കേരള കാർട്ടൂൺ അക്കാഡമി കാരിക്കേച്ചർ ചലഞ്ച് വഴി സമാഹരിച്ച 2,02,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന് സംഘാടകർ കൈമാറി. അക്കാഡമി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് പ്രസിഡന്റ് അഡീ. അഡ്വ. ജനറൽ അശോക്. എം. ചെറിയാൻ, കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് എന്നിവർ ചേർന്നാണ് കൈമാറിയത്.
ഡർബാർ ഹാൾ ഗ്യാലറിയിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, വ്യവസായ മന്ത്രി പി. രാജീവ്, ടി. ജെ, വിനോദ് എം.എൽ.എ, കേരള ലളിതകലാ അക്കാഡമി ചെയർപേഴ്‌സൺ മുരളി ചീരോത്ത്, കാർട്ടൂൺ അക്കാഡമി വൈസ് ചെയർമാൻ അനൂപ് രാധാകൃഷ്ണൻ, ട്രഷറർ അഡ്വ. പി.യു. നൗഷാദ്, കാർട്ടൂൺ ഡയറക്ടർ രതീഷ് രവി, അഡ്വ. സി. ഇ. ഉണ്ണി, ലളിത കലാ അക്കാഡമി സെക്രട്ടറി ബാലമുരളീ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.