തൃപ്പൂണിത്തുറ: ഡ്രൈഡേയിൽ വില്പനയ്ക്കായി സ്കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച 6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ ഹിൽപാലസ് പൊലീസ് പിടികൂടി. എരൂർ പുതുമന വീട്ടിൽ എ.ആർ. ജയപ്രസാദ് (42) ആണ് പിടിയിലായത്. ശനിയാഴ്ച്ച രാത്രി 10.20 ഓടെ എരൂർ പുതിയ റോഡ് നെടുങ്ങാപ്പുഴ റോഡിൽ കൊപ്പറമ്പ് ലക്ഷം വീട് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് അരലിറ്ററിന്റെ 12 മദ്യക്കുപ്പികൾ ഇയാളിൽ നിന്ന് കണ്ടെത്തിയത്.