ambala

അമ്പലപ്പുഴ: വാഹനാപകടത്തിൽ പുന്നപ്ര സ്വദേശിയായ യുവാവ് മരിച്ചു. പുന്നപ്ര നവാസ് മൻസിലിൽ നവാസിന്റെ മകൻ മുഹമ്മദ് ഇജാസ് (24) ആണ് മരിച്ചത്. എറണാകുളം ഇടപ്പള്ളിക്ക് സമീപം ഇന്നലെ രാവിലെ 10.15 ന് ആയിരുന്നു അപകടം. എറണാകുളം മൈജിയിലെ ജീവനക്കാരനായ ഇജാസ് ബൈക്കിൽ പോകവെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഇജാസ് ഇപ്പോൾ ആലപ്പുഴ സക്കറിയ വാർഡ് യാഫി പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. മാതാവ്: ജീജ. സഹോദരൻ: താരീഖ്.