കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയൂണിറ്റിന്റെ യോഗം മട്ടലിൽ ഭഗവതി ക്ഷേത്രാങ്കണത്തിൽ കണയന്നൂർ യൂണിയൻ കൗൺസിലർ കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ അനിതാ രവി അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ ഉല്ലല പ്രഭാഷണം നടത്തി. എം. ഭദ്രൻ, പി.പി. അശോകൻ, പി.വി. സാംബശിവൻ, ശിവാനന്ദൻ കോമളാലയം, എ.എം. ദയാനന്ദൻ, പി.എസ്. പ്രസിമോൻ, ജിനി മനു, മനു സുരേഷ്, ജയാ നാരായണൻ, രാധിക, അനില എന്നിവർ സംസാരിച്ചു.