കോതമംഗലം: ബോധി കലാസാംസ്കാരിക സംഘടനയുടെ 2024-25 വർഷത്തെ പരിപാടികൾക്ക് നാളെ തുടക്കമാകും. വൈകിട്ട് 5ന് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ സിനിമ-സീരിയൽ-നാടക നടനായ കോട്ടയം രമേശ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബോധി പ്രസിഡന്റ് ജോർജ് മാത്യു അദ്ധ്യക്ഷനാകും. ചടങ്ങിൽ പി.സി. സ്കറിയ എഴുതിയ മേക്കൊടലതി എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ബോധിയുടെ ഈ വർഷത്തെ ആദ്യ കലാപരിപാടിയായി കൊച്ചിൻ രസിക അവതരിപ്പിക്കുന്ന രസികതരംഗം സ്റ്റേജ് ഷോ നടക്കുമെന്ന് ബോധി സെക്രട്ടറി ടി. സോനുകുമാർ, പ്രോഗ്രാം സെക്രട്ടറി ഷിജോ ജോർജ് എന്നിവർ അറിയിച്ചു.