തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാന്മ സൗഹൃദവേദിയുടെ ഓഫീസ് ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. രക്ഷാധികാരി എം.എൽ. സുരേഷ് അദ്ധ്യക്ഷനായി. പാലിയേറ്റീവ് ബാങ്കിന്റെ സ്റ്റോർറൂം ഇ.എൻ. മണിയപ്പൻ ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി വർഗീസ് മാമ്പിള്ളി പാലിയേറ്റീവ് ഉപകരണങ്ങൾ ഏറ്റുവാങ്ങി. ആരോഗ്യപ്രവർത്തകർക്കുള്ള ഓണക്കോടി ഫാ. ജോൺ തെക്കേറ്റത്തും വയോജനങ്ങൾക്കുള്ളത് പി.കെ. കാർത്തികേയനും വിതണംചെയ്തു. കിടപ്പ് രോഗികൾക്കുള്ള ഓണക്കിറ്റ് എം.പി. ജയപ്രകാശൻ വിതരണം ചെയ്തു. കെ.എച്ച്. ജതീഷ്‌കുമാർ, അനിൽകുമാർ, രജികുമാർ എന്നിവരെ ആദരിച്ചു. ജോസ് അൽഫോൺസ് രചിച്ച പുസ്തകം പ്രകാശിപ്പിച്ചു. അസി. പ്രൊഫസർ ജി. രജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധ നാരായണൻ, ജി.എസ്. അശോകൻ, കെ കെ. വിജയൻ, ശ്രീജിത്ത് ഗോപി, എം.സി.മോഹൻദാസ്, എൻ.ടി. രാജേന്ദ്രൻ, കെ. മനോജ് എന്നിവർ സംസാരിച്ചു.