
പറവൂർ: ടൈറ്റസ് ഗോതുരുത്ത് രചിച്ച സാമൂഹിക പരിഷ്‌കർത്താവ് വി.കെ. കേളപ്പനാശാൻ എന്ന പ്രഥമഗ്രന്ഥം സാഹിത്യഅക്കാഡമി അവാർഡ് ജേതാവ് പൂയപ്പിള്ളി തങ്കപ്പൻ പ്രകാശനം ചെയ്‌തു. കേളപ്പനാശാൻ ചരിത്ര പഠനകേന്ദ്രം വൈസ് പ്രസിഡന്റ് പൗരൻ വടക്കേപറമ്പിൽ പുസ്‌തകം ഏറ്റുവാങ്ങി. പ്രസിഡന്റ് വി.എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കാഥികനും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ കൈതാരം വിനോദ് കുമാർ, ചേന്ദമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. ജയപ്രകാശ് എന്നിവരെ ആദരിച്ചു. എ.എസ്. അനിൽകുമാർ, ജോയ് ഗോതുരുത്ത്, ലീന വിശ്വൻ, ജിജോജോൺ പുത്തേഴത്ത്, കൈതാരം വിനോദ്‌കുമാർ, ബെന്നി ജോസഫ്, താലൂക്ക് പി.കെ. രമാദേവി, നിഷ മണിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.