kurbana

കൊച്ചി: ഏകീകൃത കുർബാന മാത്രമേ എറണാകുളം അങ്കമാലി അതിരൂപതയിൽ അനുവദിക്കൂവെന്ന് മേജർ ആർച്ച് ബിഷപ്പ് വ്യക്തമാക്കിയ സാഹചര്യത്തിൽ ജനാഭിമുഖ കുർബാന അർപ്പിക്കുന്ന വൈദികരേയും ഇടവകയിൽ നിന്നു നീക്കണമെന്ന് മാർതോമ്മ നസ്രാണി സംഘം ആവശ്യപ്പെട്ടു.

ഏകീകൃത കുർബാന അർപ്പിക്കുന്ന വൈദികരെ നിയമിക്കാൻ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ നടപടി സ്വീകരിക്കണം. സഭാവിരുദ്ധ നടപടികൾ നടത്തുന്ന മൂന്നു ബിഷപ്പുമാർക്കും ഏതാനും വൈദികർക്കെതിരെ സിറോമലബാർസഭ സുപ്പീരിയർ ട്രൈബൂണലിൽ പരാതി സമർപ്പിച്ചു. യോഗത്തിൽ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ആന്റണി പുതുശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ, ബ്രിജിത് ജോ, ജോയ്‌സി സെബാസ്റ്റ്യൻ, ജോർജ് കോയിക്കര, ടോണി ജോസഫ് എന്നിവർ സംസാരിച്ചു.