തൃപ്പൂണിത്തുറ: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ തുടക്കംകുറിച്ച എഴുത്തുകാരുടെയും സഹൃദയരുടെയും കൂട്ടായ്മയായ എഴുത്തിടം ശ്രീനാരായണ ഗ്രന്ഥശാലയിൽ രൂപീകരിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. വി.ആർ. മനോജ്, ടി.സി. ഗീതാദേവി, തിലകൻ പൂത്തോട്ട തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. വി.എം. രാമകൃഷ്ണൻ (മുഖ്യരക്ഷാധികാരി), അജികുമാർ നാരായണൻ (രക്ഷാധികാരി), തിലകൻ പൂത്തോട്ട (പ്രസിഡന്റ്), ബ്രൈറ്റി ഇന്ദീവരം (കൺവീനർ), രാജേശ്വരി സഹദേവൻ, രവീന്ദ്രൻ നായർ (ജോ. കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.