dyfi-paravur

പറവൂർ: കോൺഗ്രസിനകത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് എ.ഐ.സി.സി അംഗം സിമി റോസ്ബെൽ ജോൺ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്ഐ. പറവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രതിപക്ഷനേതാവിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ല സെക്രട്ടറി എ.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം. രാഹുൽ അദ്ധ്യക്ഷനായി. ജില്ല പ്രസിഡന്റ് അനീഷ് എം. മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എൽ. ആദർശ്, അഖിൽ ബാവച്ചൻ, പി.ആർ. സജേഷ് കുമാർ, എൻ. ശ്രേഷ, മേഘ്ന മുരളി എന്നിവർ സംസാരിച്ചു.