
കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. അഭിഭാഷകരായ എ. ജന്നത്ത്, അമൃത പ്രേംജിത് എന്നിവരുടെ ഹർജി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും. സിനിമാ മേഖലയിലെ വനിതകൾ നൽകിയ എല്ലാ പരാതികളും സി.ബി.ഐക്ക് കൈമാറണം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമം നിർമ്മിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിലുണ്ട്.