hibe-

പറവൂർ: പുതിയ ദേശീയപാത 66ലെ പട്ടണം കവലയിൽ അടിപ്പാത യാഥാർത്ഥ്യമാക്കുമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോടൊപ്പം പട്ടണം കവല സന്ദർശിച്ച് ചർച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത നിർമ്മാണത്തിൽ മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെയുള്ള ഭാഗത്തെ അപാകതകൾ പാർലമെന്റിൽ ഉന്നയിക്കുകയും ഉപരിതല ഗതാഗതമന്ത്രിയെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തുകയും ചെയ്തതായും എം.പി പറഞ്ഞു. ജനകീയസമരസമര സമിതി നേതാക്കളായ കെ.വി . അനന്തൻ, എം.എ. റഷീദ്, രാജൻ കല്ലറക്കൽ, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ഫ്രാൻസിസ് വലിയപറമ്പിൽ, കെ.കെ. അബ്ദുള്ള, പി.ആർ. സൈജൻ തുടങ്ങിയവുമായി ഹൈബി ഈഡൻ ചർച്ച നടത്തി.