ayurvedha

കൊച്ചി: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഈമാസം 5ന് എറണാകുളം ഹോട്ടൽ സൗത്ത് റിജൻസിയിൽ നടക്കും. രാവിലെ 10ന് കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഡോ. തോമസ് ജിബിൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി ഉൾപ്പ‌െ‌ട നേതാക്കൾ പങ്കെടുക്കും.

ഒക്ടോബർ 5, 6 തീയതികളിൽ എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന 39-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം.