തൃപ്പൂണിത്തുറ: അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി രാജനഗരിക്ക് ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം. പീപ്പിൾസ് ബാങ്ക് പണികഴിപ്പിച്ച സ്മാർട്ട് ബസ് ഷെൽറ്റർ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു .
സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബസ് ഷെൽട്ടറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ ക്യാമറകളും മൊബൈൽ ചാർജിംഗ് സൗകര്യവും ആധുനിക ഇരിപ്പിടങ്ങളുമുണ്ട്.
പഴയ ബസ് സ്റ്റാൻഡിൽ പുതുതായി നിർമ്മിക്കപ്പെട്ട ഈ കേന്ദ്രം 'പീപ്പിൾസ് അർബൻ ബാങ്ക് ബസ്സ്റ്റോപ്പ്" എന്ന് അറിയപ്പെടുമെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ പറഞ്ഞു.
ബാങ്ക് ചെയർമാൻ ടി.സി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് സ്വാഗതം ആശംസിച്ചു.
മുനിസിപ്പൽ വൈസ് ചെയർമാൻ സോളാർ പ്ലാന്റ് ഉദ്ഘാടനവും ബാങ്ക് വൈസ് ചെയർമാൻ സോജൻ ആന്റണി നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു.
ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന സേതുവിന് ചടങ്ങിൽ ബാങ്ക് ചെയർമാൻ കാനോപ്പി കുട നൽകി.
ബാങ്കിന്റെ ഇടപാടുകാരും ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ഡയറക്‌ടർ ബോർഡ് അംഗം അഡ്വ. മധുസൂദനൻ നന്ദി പറഞ്ഞു.