ചോറ്റാനിക്കര: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ ക്രോസ്റോഡ്സ് 2024 ഇന്റർ സ്കൂൾ സാംസ്കാരിക ജംബോരി പുരക്കൽ ജോസഫ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു.19 സ്കൂളുകളിൽ നിന്നുള്ള 587പേർ പങ്കെടുത്തു. ഇന്ത്യൻ സിനിമയായിരുന്നു പ്രമേയം. സിനിമാതാരം ഫഹദ് ഫാസിൽ ഉദ്ഘാടനം ചെയ്തു.
സംഗീതം, നൃത്തം, ഗാനം, ഭാഷകൾ, ഗണിതം, ശാസ്ത്രം, സാമൂഹികപഠനം, കംപ്യൂട്ടറുകൾ, പാചകകലകൾ എന്നിങ്ങനെ വിവിധ മത്സരങ്ങളും നടത്തി. സമാപനസമ്മേളനം സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അവാർഡുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ ദിലീപ് ജോർജ്, ലക്ഷ്മി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.