vayanad

മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വയനാട്ടിലെ ദുരന്ത മേഖലയിൽ നിർമ്മിക്കുന്ന 12 ഭവനങ്ങൾക്കായി ആസാദ് ലൈബ്രറി പായിപ്ര കവലയിൽ നിന്ന് സമാഹരിച്ച 13750 രൂപയും ഭാരവാഹികളുടെ വിഹിതമായ 2000 രൂപയും ചേർത്ത് 15,750 രൂപ താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറി. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം തുക മൂവാറ്റുപുഴ താലൂക്ക് കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണിക്ക് കൈമാറി. ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പായിപ്ര കൃഷ്ണൻ, ഗ്രന്ഥശാല നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, ലൈബ്രറി വൈസ് പ്രസിഡന്റ് കെ.എസ്. സുലൈമാൻ, ജോ. സെക്രട്ടറി വി.എം. നൗഷാദ് ,ലൈബ്രറി ഭാരവാഹികളായ വി.എം. റഫീഖ്, മൻസൂർ ചേന്നര, ലൈബ്രേറിയൻ കെ.എം. മുഹലിസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ നിരവധി ലൈബ്രറി പ്രവർത്തകർ പങ്കെടുത്തു.