വൈപ്പിൻ: സഹകാരി അവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തെക്കൻ മാലിപ്പുറം ഗ്രേസ് പബ്ലിക് സ്‌കൂൾ ഹാളിൽ നടത്തിയ സഹകരണ നിയമ ബോധവത്കരണ ക്ലാസ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അഡ്വ. ഡെനിസൻ കോമത്ത് അദ്ധ്യക്ഷനായി. മുൻ അസി. രജിസ്ട്രാർ അഡ്വ. സുബ്രഹ്മണ്യൻ നമ്പൂതിരി ക്ലാസ് നയിച്ചു. സെക്രട്ടറി എം.എസ്. ഹാഷിക്, പി.എച്ച്. കബീർ, സജീവൻ പുതുവൈപ്പ്, എം.എസ്. ഷമിം, സുനിൽ സണ്ണി ഡിക്കൂത്ത, ജുമൈല ചുള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. അഭിഭാഷകരായ കെ. അനുശ്രീ, കെ.എ. അഞ്ജു, ഡീൻ ഡെനിസൻ കോമത്ത് എന്നിവർ സഹകാരി അദാലത്തിൽ പങ്കെടുത്ത് പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചു.