വൈപ്പിൻ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്ന് 25000 രൂപയുടെ കേബിൾ മോഷ്ടിച്ച സംഭവത്തിൽ അസം സ്വദേശി മുഹമ്മദ് ഇദുൾ അബ്ദുൾ ഹക്ക് ഹസീമിനെ മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പ് മുനമ്പം പോത്തൻവളവിൽ പറപ്പിള്ളി അനീഷിന്റെ വീട്ടിൽ നിന്നാണ് ഇയാൾ കേബിൾ മോഷ്ടിച്ചത്. നാട്ടുകാരാണ് പ്രതിയെ പിടിച്ച് പൊലീസിന് കൈമാറിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.