വൈപ്പിൻ: കടൽക്ഷോഭം ശക്തമായതിനെ തുടർന്ന് മത്സ്യബന്ധന ബോട്ട് നിയന്ത്രണം വിട്ട് ഒഴുകി കരക്കടിഞ്ഞു. ഞായറാഴ്ച പുലർച്ചെ മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മുനമ്പം പനക്കൽ ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ഫിനിക്‌സ് എന്ന ബോട്ടാണ് നിയന്ത്രണം വിട്ടത്. ബോട്ടിലെ തൊഴിലാളികളെല്ലാം സുരക്ഷിതരാണ്.