വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണബാങ്കും ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഓർത്തോ, ന്യൂറോ മെഡിക്കൽ ക്യാമ്പ് ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ സൈമൺ അദ്ധ്യക്ഷയായി. കെ.പി. വിജയകുമാർ, പി.കെ. രാജീവ്, എം.ജി. രാമസ്വാമി, കെ.ജെ. ഫ്രാൻസിസ്, സെക്രട്ടറി ഉഷാ ദേവി എന്നിവർ സംസാരിച്ചു. ഡോ. ബൈജു, ഡോ. ആചാര്യ രജനീഷ്, ഫിസിയോ തെറാപ്പിസ്റ്റ് റിജി എന്നിവർ നേതൃത്വം നല്കി.