
കൊച്ചി: ഓണക്കാല ട്രിപ്പുമായി കെ.എസ്.ആർ.ടി.സി ഒരുങ്ങിക്കഴിഞ്ഞു. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ഓണാവധി ആഘോഷിക്കാനിരിക്കുന്നവർക്കാണ് കുറഞ്ഞ നിരക്കിൽ സൗകര്യമൊരുക്കുന്നത്. ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രാ ബുക്കിംഗ് ആരംഭിച്ചു.
ജില്ലയിലെ ഒമ്പത് ഡിപ്പോകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് അവസരം.
അഷ്ടമുടി, ചതുരംഗപാറ, മാമലകണ്ടം മൂന്നാർ, മലക്കപ്പാറ, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ള സദ്യയും, രാമക്കൽ മേട്, വാഗമൺ പരുന്തുംപാറ, തെന്മല പാലരുവി, കപ്പൽ യാത്ര, മറയൂർ കാന്തല്ലൂർ എന്നീ ട്രിപ്പുകളാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. പൂർവവിദ്യാർത്ഥി സംഘടനകൾ, കുടുംബശ്രീകൾ, ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് 50 പേര് അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക് ചെയ്യാം.
ബുക്കിംഗ്
എറണാകുളം- 8129134848, 9207648246
നോർത്ത് പറവൂർ- 9745962226
ആലുവ- 9747911182, അങ്കമാലി-9847751598
പെരുമ്പാവൂർ- 7558991581
കോതമംഗലം 9846926626, 94479 84511
മൂവാറ്റുപുഴ- 9447737983
കൂത്താട്ടുകുളം- 94974 15696, 9497883291
പിറവം- 9446206897, പ്രശാന്ത് വേലിക്കകം (എറണാകുളം, കോട്ടയം ജില്ലാ കോ ഓർഡിനേറ്റർ)- 9447223212.
വമ്പൻ ഹിറ്റ്
മുൻതവണ നടത്തിയ ബഡ്ജറ്റ് ടൂറിസത്തിന്റെ ഓരോ ട്രിപ്പും വൻ വിജയമായിരുന്നു. കർക്കടക മാസത്തിൽ നടത്തിയ കോട്ടയം- രാമപുരം യാത്ര, മദ്ധ്യവേനൽ അവധിക്കാലത്ത് നടത്തിയ യാത്രകൾ എന്നിവയെല്ലാം ലക്ഷങ്ങളുടെ നേട്ടമാണ് കെ.എസ്.ആർ.ടി.സിക്ക് നേടി കൊടുത്തത്. കോട്ടയം- രാമപുരം യാത്രയിൽ അരക്കോടിയുടെ വരുമാനം നേടി. വിവിധ ഡിപ്പോകളിൽ നിന്ന് 172 ട്രിപ്പുകളിലായി 7399 തീർത്ഥാടകർ നാലമ്പല ദർശനം നടത്തി. മദ്ധ്യവേനൽ അവധിക്കാലത്ത് ഏപ്രിലിൽ ജില്ലയിലെ അഞ്ച് ഡിപ്പോകൾ നടത്തിയ ട്രിപ്പുകളിൽനിന്ന് 31 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. ബഡ്‌ജറ്റ് ടൂറിസത്തോടെ ആനവണ്ടി ഫാൻസിന്റെ എണ്ണവും വർദ്ധിച്ചു.
കോട്ടയം- രാമപുരം യാത്ര- 50 ലക്ഷം
ഏപ്രിൽ മാസത്തെ മദ്ധ്യവേനൽ അവധിയാത്ര- 31 ലക്ഷം
വലിയ ചെലവില്ലാത്തതിനാൽ കുടുംബത്തോടൊപ്പം യാത്രചെയ്യാൻ ധാരാളംപേരെത്തുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ യാത്രയാണ് കെ.എസ്.ആർ.ടി.സി സമ്മാനിക്കുന്നത്.
പ്രശാന്ത് വേലിക്കകം
ജില്ലാ കോ-ഓർഡിനേറ്റർ
എറണാകുളം, കോട്ടയം
ഓണാവധിക്കാലത്ത് കുട്ടികളുമായി ഉല്ലാസയാത്ര പോകാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഏത് ഡിപ്പോയിൽ നിന്നാണ് യാത്ര പോവേണ്ടതെന്ന് കാണിച്ച് യാത്രക്കാർക്ക് ബുക്ക് ചെയ്യാം
പ്രശാന്ത് വേലിക്കകം
ബഡ്ജറ്റ് ടൂറിസം
ജില്ലാ കോ ഓർഡിനേറ്റർ
എറണാകുളം, കോട്ടയം