
മൂവാറ്റുപുഴ: നഗരത്തിലെ ജനവാസമേഖലയായ വാഴപ്പിള്ളിയിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. മൂവാറ്റുപുഴ നഗരസഭ 28-ാം വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് താഴെ ജനങ്ങൾ തിങ്ങി പാർക്കുന്നിടത്താണ് മലമ്പാമ്പിനെ കണ്ടത്. ഇതോടെ പ്രദേശവാസികൾ പാമ്പുപിടത്തത്തിന് പരിശീലനം ലഭിച്ച പൊതു പ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജിയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഷാജി നാട്ടുകാരനായ വിഷ്ണുവിന്റെ സഹായത്തോടെയാണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് വനംവകുപ്പിന് കൈമാറാനായി പാമ്പുപിടുത്ത വിദഗ്ദ്ധൻ സേവി പൂവനെ ഏല്പിച്ചു.