kseb

പെരുമ്പാവൂർ: ലക്ഷങ്ങൾ മുടക്കി ആരും അറിയാതെ കുറ്റിക്കാടിനകത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെചാർജിംഗ് സ്റ്റേഷൻ തുടങ്ങി കെ.എസ്.ഇ.ബി. വെങ്ങോല ഗ്രാമ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് ലക്ഷങ്ങൾ മുടക്കി കെ.എസ്.ഇ.ബി ഒരു വർഷം മുമ്പ് ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചത്. എന്നാൽ ഇന്നലെയാണ് ഇത് ഇലട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനാണെന്ന് എന്ന് നാട്ടുകാർ എന്നറിയുന്നത്. ഇവിടേയ്ക്ക് ഒരു വണ്ടി പോലും ചാർജ് ചെയ്യാനായി വന്നിട്ടുള്ളതായി നാട്ടുകാർ കണ്ടിട്ടില്ല. ഒരു വാഹനത്തിനും ഈ കുറ്റിക്കാട്ടിലേക്ക് കടന്നുവരാനും കഴിയില്ല. എന്തായാലും വെങ്ങോലക്കാർക്ക് സ്വന്തമായി ഒരു ഇലട്രിക് വാഹന ചാർജിംഗ് കേന്ദ്രം കെ.എസ്.ഇ.ബി ഒരുക്കി എന്നതിൽ അഭിമാനിക്കാം എന്നാണ് നാട്ടുകാരുടെ പരിഹാസം. ചാർജിംഗ് സ്റ്റേഷൻ അനുയോജ്യമായ ഒരിടത്ത് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇരുചക്ര വാഹനങ്ങൾക്ക് വേണ്ടി മാത്രമാണ് വെങ്ങോലയിൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന് സമീപം ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കടന്നു വരത്തക്കരീതിയിൽ റോഡ് മെറ്റലിട്ട് ലെവലാക്കിയിട്ടുള്ളതുമാണ്.

ദീപ

അസി എൻജിനീയർ

വെണ്ടോല ഇലക്ട്രിക്കൽ സെക്ഷൻ

കെ.എസ്.ഇ.ബി