
പെരുമ്പാവൂർ: ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യ യുടെ 68-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചുള്ള ഇൻഷ്വറൻസ് വാരാഘോഷത്തിന്റെ പെരുമ്പാവൂർ ബ്രാഞ്ച് തല ഉത്ഘാടനം അസി. പൊലീസ് സൂപ്രണ്ട് മോഹിത് രാവത് നിർവഹിച്ചു. എൽ.ഐ.സി പെരുമ്പാവൂർ ബ്രാഞ്ച് മാനേജർ വി.കെ. അനിൽകുമാർ അദ്ധ്യക്ഷനായി. ചടങ്ങിൽ സീനിയർ ഏജന്റുമാരെയും ബിസിനസ് പ്രതിഭകളെയും ആദരിച്ചു. അസിസ്റ്റന്റ് മാനേജർ ടി.വി. പൊന്നി, കെ.സി. സജീവൻ, പി. പ്രകാശൻ, സി.സി. പത്രോസ് എന്നിവർ സംസാരിച്ചു.