
പെരുമ്പാവൂർ: പെരുമ്പാവൂർ സരിഗ സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ടാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം സിനിമ നാടക നടൻ പ്രമോദ് വെളിയനാട് ഉദ്ഘാടനം ചെയ്തു. ടെൽക് മുൻ ചെയർമാൻ അഡ്വ. എൻ.സി. മോഹനൻ അദ്ധ്യക്ഷനായി. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഷാജി സരിഗ, അഡ്വ. എം.കെ. ജയപാലൻ, സി.പി.എം ഏരിയാ സെക്രട്ടറി സി.എം. അബ്ദുൾകരീം, എച്ച്. ഹരിഹരൻ, ബാബു കാഞ്ഞിരക്കോട്ടിൽ, ബിജു രസിക എന്നിവർ സംസാരിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അച്ഛൻ നാടകം അരങ്ങേറി.