
അങ്കമാലി: വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളിലുള്ളവരുടെ വേദനയൊപ്പാൻ സർക്കാരിനൊപ്പം പങ്കുചേർന്ന് ഫിസാറ്റ് എൻജിനിയറിംഗ് കോളേജും. ഫെഡറൽ ബാങ്ക് ഓഫീസേർസ് അസോസിയേഷൻ എഡ്യുക്കേഷണൽ സൊസൈറ്റിയും ഫിസാറ്റും സംയുക്തമായി സമാഹരിച്ച പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കൊച്ചി സിയാലിൽ വച്ച് നടന്ന ചടങ്ങിൽ ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്ത് 10 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആദ്യ ഘട്ടത്തിൽ ഫിസാറ്റിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ അടങ്ങിയ ഒരു ലോഡ് വസ്തുക്കൾ വയനാട്ടിലേക്ക് അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും വിദ്യാർത്ഥികൾ തുക കൈമാറിയിരുന്നു. സിയാലിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി ആർ. രാജൻ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ബെന്നി ബെഹനാൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, റോജി എം. ജോൺ എം.എൽ.എ, അൻവർ സാദത്ത് എം.എൽ.എ ഫെഡറൽ ബാങ്ക് ഓഫീസർസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എം.പി അബ്ദുൽ നാസർ, മാനേജ്മെന്റ് കമ്മിറ്റി അംഗം ഇ.കെ. രാജവർമ്മ, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണികർത്ത, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി. വിനോദ് നായർ, പി.ആർ.ഒ ഷിൻടോ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.