
കുറുപ്പംപടി: കുറുപ്പംപടി സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള 'സ്നേഹ സ്പർശം " വാർഷിക പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷ് നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ഉഷാദേവി ജയകൃഷ്ണൻ അദ്ധ്യക്ഷയായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. ടി.എസ്. സദാനന്ദൻ, ഒ.കെ. രവി,കെ.ഒ. തോമസ്, പി.കെ. ബാബു, സെക്രട്ടറി എൻ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.