park

പറവൂർ: ആലങ്ങാട് പഞ്ചായത്തിലെ പഴംചിറ തോടിനോട് ചേർന്ന് സാംസ്കാരിക വകുപ്പിന്റെ ഗ്രാമീണ ടൂറിസം പദ്ധതിയിൽ നിർമ്മിച്ച ഓപ്പൺ സ്റ്റേജും മിനി പാർക്കും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കലാ - സാംസ്കാരിക പ്രവർത്തനങ്ങൾക്കായി 30ലക്ഷം രൂപ ചെലവഴിച്ച് നാട്ടരങ്ങ് പദ്ധതിയിലാണ് ഓപ്പൺ സ്റ്റേജ്, കുട്ടികൾക്കുള്ള മിനി പാർക്ക്, വിശ്രമസ്ഥലം തുടങ്ങിയവ നിർമ്മിച്ചത്. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത്അംഗം കെ.വി. രവീന്ദ്രൻ, ലത പുരുഷൻ, എം.കെ. ബാബു, വി.ബി. ജബ്ബാർ എന്നിവർ സംസാരിച്ചു.