
പെരുമ്പാവൂർ: ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിനോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് കൂവപ്പടി ഐ.സി.സി.എസിന്റെ സഹകരണത്തോടെ സമം ശ്രേഷ്ഠം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കൂവപ്പടി ഐ.സി.ഡി.എസിലെ സൈക്കോ സോഷ്യൽ കൗൺസിലർമാരായ അമ്പിളി കരുണാകരൺ , ശാന്തി രാജൻ, എ.ആർ. കലാമണി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ട്രാൻസ്ജെൻഡേഴ്സ് അഭിമുഖീകരിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ വിവിധ പ്രശ്നങ്ങൾ കുട്ടികൾ പാർലമെന്റ് ചേർന്ന് വിവിധ ഗ്രൂപ്പുകളിലായി ചർച്ച നടത്തി. സ്കൂളുകളിലടക്കം എല്ലായിടത്തും സാധിക്കുമെങ്കിൽ വൃത്തിയുള്ള ജെൻഡർ ന്യൂട്രൽ പബ്ലിക്ക് ടോയ്ലറ്റുകൾ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് നിർദ്ദേശം ജൻഡർ പാർലമെന്റിൽ അവതരിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽആർ.സി. ഷിമി, പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലി, മദർ പി.ടി.എ പ്രസിഡന്റ് സരിത രവികുമാർ, ഹെഡ്മിസ്ട്രസ് പി.എസ്. മിനി , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്പെഷ്യൽ എഡ്യുക്കേറ്റർ ലിമി ഡാൻ തുടങ്ങിയവർ പങ്കെടുത്തു.