
കൊച്ചി: സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ അഞ്ചിന് വിരമിക്കും. 2019 മേയ് രണ്ടിനാണ് ചുമതലയേറ്റത്. കെട്ടിക്കിടന്ന കേസുകൾ തീർപ്പാക്കുന്നതിന് പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഒരു വർഷത്തിനകം കേസുകൾ തീർപ്പാക്കി.
കൊവിഡ് കാലത്ത് കോടതികളുടെ പ്രവർത്തനം താറുമാറായപ്പോൾ ഇന്ത്യയിൽ ആദ്യമായി കൺസ്യൂമർ കമ്മിഷനിൽ വീഡിയോ കോൺഫറൻസിലൂടെ കോടതി നടപടികൾ പൂർണമായി ആരംഭിച്ചത് ജസ്റ്റിസ് സുരേന്ദ്രമോഹനാണ്.
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ പുതിയ അദ്ധ്യക്ഷനായി റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ അഞ്ചിന് തിരുവനന്തപുരത്ത് ചുമതലയേൽക്കും.