
പറവൂർ: സംസ്ഥാന സ്കൂൾ ഒളിമ്പിക് മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പറവൂർ ഉപജില്ല സ്കൂൾ ഒളിമ്പിക്സ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ പെൺ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നന്ത്യാട്ടുകുന്നം എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. അഞ്ച് വിഭാഗങ്ങളിൽ മൂന്നിലും വിജയം നേടി ഓവറോൾ ചാമ്പ്യൻന്മാരായി.