പെരുമ്പാവൂർ: വിൽപ്പനക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. വാഹനവും കസ്റ്റഡിയിലെടുത്തു. കീഴില്ലം പരത്തു വയലിൽ ജോർജ് മകൻ ജോബി ജോർജ് തോമസ് (35) ആണ് പിടിയിലായത്. പെരുമ്പാവൂർ എക്‌സൈസ് ഇൻസ്‌പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കെ.എൽ 40 എസ്. 8496 എന്ന രജിസ്‌ട്രേഷൻ നമ്പറിലുള്ള സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി മദ്യവുമായി പോകുന്നതിനിടെ വാഹനം സഹിതം എക്സൈസ് സംഘം പിടികൂടിയത്.