
അങ്കമാലി: ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് വാഴക്കുലകളുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സിഗ്നലിൽ പെട്ടെന്ന് നിർത്തിയ ലോറിക്ക് പിന്നിൽ പിറകിലൂടെ വരികയായിരുന്ന രണ്ട് മിനി ലോറികൾ കൂട്ടിയിടിച്ചായിരുന്നു അപകടം പരിക്കേറ്റ രണ്ട് ലോറിയിലെ ഡ്രൈവർമാരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.വാഹനങ്ങളുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു വശത്ത് അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി.