പറവൂർ: എസ്.എൻ.ഡി.പി യോഗം ചെറിയപല്ലംതുരുത്ത് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ പത്താം വാർഷികം നാളെ നടക്കും. രാവിലെ ആറ് മുതൽ അഭിഷേകം, ഗണപതിഹോമം, പ്രതിഷ്ഠാദിനപൂജ, സമൂഹപ്രാർത്ഥന, പത്തിന് പ്രഭാഷണം, ഉച്ചക്ക് പന്ത്രണ്ടിന് ഗുരുപൂജ, പ്രസാദഊട്ട്, രണ്ടരക്ക് വിവിധ കലാപരിപാടികൾ, വൈകിട്ട് നാലരക്ക് പൊതുസമ്മേളനം, ആറിന് ദീപക്കാഴ്ച, ദീപാരാധന.