cift

കൊച്ചി: 'അക്വാ ഫുഡ് എക്‌സലൻസ് : മത്സ്യസംസ്‌കരണരംഗത്തെ നൂതന ആശയങ്ങൾ' എന്ന വിഷയത്തിൽ കേന്ദ്ര മത്സ്യ സാങ്കേതിക ഗവേഷണ സ്ഥാപനവും (സിഫ്‌‌റ്റ് ) സൊസൈറ്റി ഒഫ് ഫിഷറീസ് ടെക്‌നോളജിസ്റ്റ്സ് ഇന്ത്യയും (സോഫ്‌റ്റി) സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ സിഫ്‌റ്റിൽ ആരംഭിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു. സീഫുഡ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ജി. പവൻകുമാർ വിശിഷ്ടാതിഥിയായി. കുഫോസ് സ്ഥാപക വൈസ് ചാൻസലർ പ്രൊഫ. ഡോ. ബി. മധുസൂധനക്കുറുപ്പിന് 2021ലെ സോഫ്‌റ്റി അവാർഡ് മന്ത്രി സമ്മാനിച്ചു.