icai
ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ച സെമിനാർ രഞ്ജീത് കുമാർ അഗർവാൾ ഉദ്ഘാടനം ചെയ്യുന്നു. രൂപേഷ് രാജഗോപാൽ, കെ.വി ജോസ്, എ.എസ് ആനന്ദ്, പ്രഭാത് കുമാർ, ബാബു എബ്രഹാം കള്ളിവയലിൽ, ടോണി വർഗീസ്, എ. സലിം, കെ. ശ്രീപ്രിയ, പി. സതീശൻ, ജോമോൻ കെ. ജോർജ്, ജോബി ജോർജ്, ദീപ വർഗീസ്, എം.എ ആഷിൽ എന്നിവർ സമീപം

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ച് സംഘടിപ്പിച്ച ഏകദിന സെമിനാർ ദേശീയ പ്രസിഡന്റ് രഞ്ജീത്കുമാർ അഗർവാൾ ഉദ്ഘാടനം ചെയ്തു.

ബ്രാഞ്ച് ചെയർമാൻ എ. സലിം, മുൻ സെൻട്രൽ കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, എസ്.ഐ.ആർ.സി ട്രഷറർ പി. സതീശൻ, ഐ.സി.എ.ഐ സെൻട്രൽ കൗൺസിൽ അംഗം കെ. ശ്രീപ്രിയ ബ്രാഞ്ച് സെക്രട്ടറി ജോബി ജോർജ് എന്നിവർ സംസാരിച്ചു.വിവിധ വിഷയങ്ങളിൽ സുനിൽ ഗബ്ബാവാല (മുംബയ്), എം.പി വിജയകുമാർ (ചെന്നൈ), പ്രഭാത് കുമാർ (മലേഷ്യ) എന്നിവർ സംസാരിച്ചു.