park
സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യു.പി സ്‌കൂളിലെ കുട്ടികളുടെ പാർക്ക് വികാരി ജനറൽ മാത്യു കല്ലിങ്കൽ ആശിർവദിക്കുന്നു. ടി.ജെ വിനോദ് എം.എൽ.എ, ഫാ. മാർട്ടിൻ അഴിക്കകത്ത്, കെ.ജി. രാജേഷ്, രാജു അഴിക്കകത്ത് തുടങ്ങിയവ സമീപം

കൊച്ചി: സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യു.പി സ്‌കൂളിൽ കുട്ടികൾക്കുള്ള പാർക്ക് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത വികാരി ജനറൽ മാത്യു കല്ലിങ്കൽ ആശിർവദിച്ചു.
സ്‌കൂൾ മാനേജർ ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. ഷാമിൽ തൈക്കൂട്ടത്തിൽ,
ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജു അഴിക്കകത്ത്, ആന്റണി കീരമ്പിള്ളി, ഹെഡ്മാസ്റ്റർ ജിബിൻ ജോയ്, അഭിലാഷ് ടി. പ്രതാപ് എന്നിവർ സംസാരിച്ചു.