venna
വെണ്ണല ഗവ. എൽ.പി. സ്‌കൂളിലെ കുട്ടികൾ വയനാടിനായി സമാഹരിച്ച 25,000 രൂപ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് സ്‌കൂൾ ലീഡർമാരായ മുഹമ്മദ് റയാൻ, ആസാദ്, ഹെഡ് ഗേൾ ആയിഷ എ എന്നിവർ കൈമാറുന്നു

കൊച്ചി: വെണ്ണല ഗവ. എൽ.പി സ്‌കൂളിലെ കുരുന്നുകൾ രണ്ടുദിവസം കൊണ്ട് വയനാടിനായി സമാഹരിച്ചത് 25,000 രൂപ. തുകകളക്ടർ എൻ.എസ്.കെ ഉമേഷിന് സ്‌കൂൾ ലീഡർമാരായ മുഹമ്മദ് റയാൻ, ആസാദ്, ഹെഡ് ഗേൾ ആയിഷ എന്നിവർ കൈമാറി. ഹെഡ്മാസ്റ്റർ രാജേഷ് പി.ജി, പി.ടി.എ പ്രസിഡന്റ് അബ്ദുൽ റഹിം, മാതൃസംഗമം ചെയർപേഴ്‌സൺ ഷിജിന അനീർ, അദ്ധ്യാപിക ടെൽമ പ്രകാശ്യ എന്നിവർ പങ്കെടുത്തു.