കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, ആരോപണങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.സി.സി നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേയ്ക്ക് പ്രകടനം നടത്തി.
ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, നേതാക്കളായ എൻ. വേണുഗോപാൽ, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം, കെ.വി.പി കൃഷ്ണകുമാർ, വിജു ചൂളക്കൻ, പൗലോസ് കല്ലറക്കൽ തുടങ്ങിയവർ സംസാരിച്ചു.