1
പള്ളുരുത്തിയിൽജനകീയ ആരോഗ്യകേന്ദ്രം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കൊച്ചി നഗരസഭ പതിനെട്ടാം ഡിവിഷന്റെ നേതൃത്വത്തിൽ നഗര ജനകീയാരോഗ്യകേന്ദ്രം തുറന്നു . മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. അഷറഫ് അദ്ധ്യക്ഷനായി. കൊല്ലശേരി റോഡിൽ ശ്രീമുരുകാദ്ഭുത ക്ഷേത്രത്തിന് സമീപമാണ് ജനകീയ ആരോഗ്യകേന്ദ്രം. ഉച്ചയ്ക്ക് 1മുതൽ വൈകിട്ട് ഏഴുവരെ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനങ്ങൾ ലഭിക്കും. വിദ്യാഭ്യാസ, കലാ-കായിക പുരസ്കാര വിതരണവും ഹരിതകർമ്മസേന അംഗങ്ങളെ ആദരിക്കലും നടത്തി. കെ. ബാബു എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, പി.എ. പീറ്റർ, വി.എ. ശ്രീജിത്ത്, ഷീബാലാൽ, വി.കെ. മിനിമോൾ, ജെ. സനിൽമോൻ, പ്രിയ പ്രശാന്ത്, കൗൺസിലർ അശ്വതി വത്സൻ തുടങ്ങിയവർ സംസാരിച്ചു.