ആലുവ: ഭിന്നശേഷിക്കാരുടെ ജീവിതവികാസത്തിന് സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജന പ്പെടുത്തണമെന്ന് സക്ഷമ അഖിലേന്ത്യ വൈസ് പ്രസിഡന്റ് നേത്രരോഗ വിദഗ്ദ്ധയുമായ ഡോ. ആശാ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമ സംഘടിപ്പിച്ച കാഴ്ച സംബന്ധമായ വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് ഡോ. അനിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. സക്ഷമ ദക്ഷിണക്ഷേത്ര സംഘടന സെക്രട്ടറി വി.വി. പ്രദീപ്, സത്യശീലൻ മാസ്റ്റർ, ജോബി തോമസ്, കെ.ആർ. രഘുനാഥൻ മാസ്റ്റർ, ആർ. ശശികുമാർ, എൻ. ശ്രീജിത്ത് എന്നിവർ ക്ലാസുകളെടുത്തു.