 
വൈപ്പിൻ: ഞാറക്കൽ അപ്പങ്ങാട് പാലത്തിൽ നിന്ന് കാർ താഴേക്ക് തല കീഴായി മറിഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെതായി പറയുന്നു. ഇവരെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. പാലത്തിനോട് ചേർന്ന് നിന്നിരുന്ന രണ്ട് അടയ്ക്കാമരം, തൂണുകൾ എന്നിവ തകർത്താണ് കാർ മറിഞ്ഞത്. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ കാറിന്റെ സമീപത്ത് ചിതറി കിടക്കുന്നുണ്ട്. കോട്ടയം രജിസ്‌ട്രേഷനുള്ള കാറാണ്. ഞാറക്കൽ പൊലീസ് അന്വേഷിച്ച് വരികയാണ്.