പിറവം: പിറവം നഗരസഭയുടെ ഈ വർഷത്തെ ഓണോത്സവംസെപ്തംബർ 6 വെള്ളിയാഴ്ച അത്തം നാളിൽ നടക്കുന്ന അത്തച്ചമയ സായാഹ്ന സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകും . പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് നാലിന് നഗരസഭ ചെയർപേഴ്‌സൺ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മുണ്ടകൈചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഒഴിവാക്കി ആർഭാടരഹിതമായിട്ടായിരിക്കും അത്തച്ചമയ സാംസ്‌കാരിക ഘോഷയാത്ര . ഘോഷയാത്ര സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ നിന്ന് ആരംഭിച്ച് പഴയ പെട്രോൾ പമ്പ് വഴി കരവട്ടെകുരിശ് കടന്ന് പിറവം ബസ് സ്റ്റാൻഡിന് മുമ്പിലൂടെ പള്ളിക്കവല വഴി പാലം കടന്ന് നഗരസഭ കവാടത്തിൽ സമാപിക്കും.