tanisshq

കൊച്ചി ആധുനിക കാലത്തെ വധു പുരോഗമന ചിന്താഗതിയും വിശ്വാസങ്ങളും വിവാഹവേളയിലും മുറുകെപ്പിടിക്കുന്നുവെന്ന് വിവരിക്കുന്ന കാമ്പയിന് മുൻനിര വിവാഹ ആഭരണ ബ്രാൻഡായ റിവാ ബൈ തനിഷ്‌ക് തുടക്കം കുറിച്ചു. ലോവെ ലിൻഡാസ് ആവിഷ്ക്കരിച്ച മൂന്നു മിനിറ്റ് ദൈർഘ്യമുള്ള വിവിധ ഭാഷകളിലുള്ള ഈ കാമ്പയിൻ ഇന്ത്യയുടെ വൈവിദ്ധ്യവും ബ്രാൻഡിന്റെ പാരമ്പര്യവും ഉൾപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. തനിഷ്‌കിന്റെ ബ്രാൻഡ് അംബാസിഡർമാരായ നയൻതാര, മിമി ചക്രബർത്തി, മുതിർന്ന നടി ശോഭ ഖോത്തെ എന്നിവരാണ് കാമ്പയിൻ ഫിലിമിൽ വേഷമിടുന്നത്. ഇന്ത്യയുടെ വിവിധ മേഖലകളിൽ നിന്നുള്ള ആധുനിക വധുവിന്റെ കണ്ണിലൂടെ റിവാ ബൈ തനിഷ്‌ക് വിവാഹത്തെ കാണുകയാണെന്ന് തനിഷ്‌ക് സി.എം.ഒ പെൽകി ഷെറിംഗ് പറഞ്ഞു.