കൊ​ച്ചി​:​ ​രാ​ത്രി​ ​പ​ത്തു​മ​ണി​ക്കു​ശേ​ഷം​ ​പ​ശ്ചി​മ​കൊ​ച്ചി​ ​ഭാ​ഗ​ത്തേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സു​ക​ളി​ല്ലെ​ന്ന് ​പ​രാ​തി.​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ലും​ ​ദീ​ർ​ഘ​ദൂ​ര​ ​സ്വി​ഫ്റ്റ്,​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ബ​സു​ക​ളാ​ണ് ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ത്.​ ​മു​മ്പു​ണ്ടാ​യി​രു​ന്ന​ ​പല റൂട്ടുകളും നി​റുത്തലാക്കി​യതും നി​ലവി​ലുള്ള ബ​സു​ക​ൾ​ ​വൈ​റ്റി​ല​വ​ഴി​ ​പോ​കു​ന്ന​താ​ണ് ​പ​ശ്ചി​മ​ ​കൊ​ച്ചി​യി​ലേ​ക്കു​ള്ള​ ​സ​ർ​വീ​സ് ​കു​റ​യാ​ൻ​ ​കാ​ര​ണം.​ ​

സൗ​ത്ത്,​ ​തോ​പ്പും​പ​ടി,​ ​കു​മ്പ​ള​ങ്ങി​ ​വ​ഴി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​യാ​ത്ര​ക്കാ​ർ​ ​ബ​സ് ​കാ​ത്തു​നി​ൽ​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​എ​ത്തു​ന്ന​ ​ബ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ള​രെ​ക്കു​റ​ഞ്ഞു.​ 10​ ​മ​ണി​ക്കും​ 11​ ​മ​ണി​ക്കും​ ​ഇ​ട​യ്ക്ക് ​തി​രു​വ​ന​ന്ത​പു​രം,​ ​കാ​ട്ട​ാക്ക​ട,​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​ഓ​രോ​ ​ഇ​ട​വേ​ള​ക​ളി​ലാ​യി​ ​ബ​സ് ​സ​‌​ർ​വീ​സു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​വ​യൊ​ന്നും​ ​ഇ​പ്പോ​ഴി​ല്ലെ​ന്ന് ​യാ​ത്ര​ക്കാ​ർ​ ​പ​റ​യു​ന്നു.

ബസുകൾ ഒന്നുംതന്നെ നിറുത്തിയിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു. രാത്രികാലങ്ങളിൽ കുറഞ്ഞത് ഓരോ മണിക്കൂ‌ർ ഇടവിട്ടെങ്കിലും സർവീസ് നടത്തുന്നുണ്ട്. ചില സ‌ർവീസുകളിൽ യാത്രക്കാർക്ക് അനുസരിച്ച് മാറ്റം വരുത്താറുണ്ട്.

രാത്രി ആലപ്പുഴയ്ക്കുള്ള ബസുകളിൽ കൂടുതലും ഇതുവഴിയാണ് പോകുന്നതെന്നും എ.ടി.ഒ പറഞ്ഞു.

വിളിച്ചാൽ കിട്ടാത്ത നമ്പ‌ർ

എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ എൻക്വയറി നമ്പറിൽ ഒരിക്കലും വിളിച്ചാൽ കിട്ടില്ലെന്ന പരാതിയും വ്യാപകമാണ്. എപ്പോൾ വളിച്ചാലും ബിസി അല്ലെങ്കിൽ ഈ നമ്പർ നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ബസുകളുടെ സ‌ർവീസ് വിവരങ്ങൾ ഇതുമൂലം അറിയാൻ കഴിയുന്നില്ലെന്നും യാത്രക്കാർ പറയുന്നു.

പശ്ചിമകൊച്ചി ഭാഗത്തേക്ക് ബസ് സർവീസ് ഒന്നുംതന്നെ നിറുത്തിയിട്ടില്ല. ഫോൺ വിളിച്ചാൽ ലഭിക്കാത്തതിന്റെ കാരണം അന്വേഷിച്ച് ആവശ്യമായ നടപടി എടുക്കും

എ.ടി.ഒ

എറണാകുളം

മുമ്പ് ആവശ്യാനുസരണം ബസുകളുണ്ടായിരുന്നതാണ്. ഇപ്പോൾ രണ്ടും മൂന്നും മണിക്കൂർ കാത്തിരിക്കണം, പല ബസുകളും റൂട്ട് മാറ്റി വിടുകയാണ്. ബസ് വിവരം അറിയാൻ വിളിച്ചാൽ ഫോൺ കിട്ടുകയുമില്ല

അശോകൻ

യാത്രക്കാരൻ